യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു. നിയമസഭാംഗം കൂടിയായ രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസിലെ തന്നെ വനിതകളും രംഗത്തെത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ......
ന്യൂഡൽഹി:പുതിയ ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ ലോക്സഭയിൽ പ്രതിഷേധം ആളിക്കത്തി. ഗുരുതര ക്രിമിനൽ കുറ്റങ്ങളിൽ 30 ദിവസത്തേക്ക് തുടർച്ചയായി കസ്റ്റഡിയിലെടുക്കുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മറ്റ് മന്ത്രിമാർ എന്നിവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന 130-ാം ഭരണഘടനാ (ഭേദഗതി) ബിൽ, 2025 നെതിരെയാണ് പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തിയത്. ......
ന്യൂഡൽഹി: ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് (സെൻട്രൽ ഗവൺമെന്റ്) റൂൾസ്, 2012 ഇപ്പോഴും പ്രാബല്യത്തിൽ തുടരുകയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ നിയമങ്ങൾ സ്റ്റേ ചെയ്തിട്ടില്ലെന്നും കോടതി അറിയിച്ചു.
ജസ്റ്റിസുമാരായ പി.എസ്. ......
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം പൊതുഗതാഗത സ്ഥാപനമായ കെഎസ്ആർടിസി പുതിയ 143 ബസുകൾ പുറത്തിറക്കുന്നതിന്റെ ഭാഗമായി കനകക്കുന്നിൽ 'ട്രാൻസ്പോ' എന്ന പേരിൽ ഒരു പ്രദർശനമേള സംഘടിപ്പിക്കുന്നു. സാധാരണ ബസ് ഫ്ലാഗ് ഓഫ് ചടങ്ങുകൾ മാത്രമാണ് ഉണ്ടാകാറുള്ളതെങ്കിൽ, ഇത്തവണ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഒരു ആഘോഷം തന്നെയാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.
പുതിയ ബസുകൾക്ക് പുറമെ, വിവിധ വാഹനനിർമാതാക്കളുടെ കാറുകൾ, ബൈക്കുകൾ, ട്രക്കുകൾ എന്നിവയും ഇവിടെ പ്രദർശിപ്പിക്കും. ......
കൊല്ലം: നാൽപ്പത്തിയഞ്ച് മീറ്റർ വീതിയിൽ നിർമ്മിക്കുന്ന ദേശീയപാത 66ന്റെ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതിനാൽ ജനജീവിതം ദുരിതത്തിൽ. ഓണത്തിരക്ക് കൂടിയായതോടെ വാഹനങ്ങൾ മണിക്കൂറുകളോളം സർവ്വീസ് റോഡുകളിൽ കുരുങ്ങിക്കിടക്കുകയാണ്. ......
തിരുവനന്തപുരം: ഓണക്കാലം ആഘോഷമാക്കാൻ കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തുടക്കമാകും. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ അടക്കമുള്ളവർ പങ്കെടുക്കുന്ന ട്വന്റി-20 മത്സരങ്ങൾ കാണാൻ കാണികൾക്ക് സൗജന്യപ്രവേശനം ഉണ്ടായിരിക്കും. ......
Kochi: Actress Rini Ann George has alleged that a prominent young political leader sent her obscene messages and harassed other women in the party. Speaking to the media at her residence in North Paravur, she reiterated the revelations she had earlier made in an interview with a YouTube channel.
According to Rini, the incident took place around three and a half years ago.......
ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന മന്ത്രിമാർ, മുഖ്യമന്ത്രിമാർ എന്നിവർ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾക്ക് തുടർച്ചയായി 30 ദിവസം കസ്റ്റഡിയിൽ കഴിയുകയാണെങ്കിൽ അവരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ അധികാരം നൽകുന്ന 130-ാം ഭരണഘടനാ ഭേദഗതി ബിൽ, 2025 ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിൽ അവതരിപ്പിച്ചത്. ബിൽ വിശദമായി പഠിക്കാൻ സംയുക്ത പാർലമെന്ററി സമിതിക്ക് (JPC) വിടണമെന്ന അദ്ദേഹത്തിൻ്റെ പ്രമേയം വോട്ടിങ്ങിലൂടെ പാസാക്കി.
എന്നാൽ, ബില്ലിനെതിരെ എഐഎംഐഎമ്മിൻ്റെ അസദുദ്ദീൻ ഒവൈസി, കോൺഗ്രസ് എംപിമാരായ മനീഷ് തിവാരി, കെ.സി. ......
കണ്ണൂർ ഉരുവച്ചാലിൽ യുവാവ് തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണ(39)യാണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് ഇരിക്കൂറിനു സമീപം പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസിൽ ജിജേഷ് എന്നയാൾ പ്രവീണയുടെ വീട്ടിലെത്തി യുവതിയെ പെട്രൊളൊഴിച്ച് തീകൊളുത്തിയത്.
വെള്ളം ആവശ്യപ്പെട്ടെത്തിയ ജിജേഷ് വീടിനുള്ളിലേക്കു കയറുകയായിരുന്നു. ......
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണം ഉയർത്തി എഴുത്തുകാരി ഹണി ഭാസ്കർ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇരകളായ നിരവധി സ്ത്രീകളെക്കുറിച്ച് തനിക്ക് അറിയാമെന്ന് ഹണി ഭാസ്കർ പറയുന്നു. കോൺഗ്രസിലെ വനിതാ പ്രവർത്തകർ പോലും രാഹുലിന്റെ ഇരകളാണെന്നും ഹണി ഭാസ്കർ വെളിപ്പെടുത്തി. ......